ന്യൂഡല്‍ഹി : വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സില്‍ കുറവ് വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
അടുത്ത ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാകും ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുന്നത്.
നിലവിലുള്ള 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയായിരിക്കും കുറയ്ക്കുക, ഇത് സംബന്ധിച്ചുള്ള കാര്യം സര്‍ക്കാര്‍ ആലോചനയിലാണ്.
100 കോടി രൂപ മുതല്‍ 500 കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്കായിരിക്കും നികുതിയിളവ് ലഭിക്കുക.
ജിഎസ്ടി വരുമാനം കണക്കിലെടുത്തുകൊണ്ടായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.