പൗരത്വ ഭേദഗതി നിയമത്തില്‍ പുനഃപരിശോധന സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ നിലപാട് അറിയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നടപടികള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടല്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് പ്രതിഷേധം കടുപ്പിക്കാനാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോണ്‍ഗ്രസ് ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷധ ധര്‍ണ നടത്തും. സര്‍ക്കാരുമായുള്ള യോജിച്ച് ചേര്‍ന്നുള്ള സമരങ്ങള്‍ക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സിഎഎ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്ത ചട്ടങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
രാജ്യത്ത് സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര നിര്‍ദേശം. ഡല്‍ഹി സര്‍വലാശാലയിലും അംബേദ്കര്‍ സര്‍വകലാശാലയിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. ക്യാമ്പസുകളിലെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.