കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ശബ്ദം അവഗണിക്കരുത്; സോണിയ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം അവഗണിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ട്വിറ്ററിലൂടെയാണ് സോണിയ ഗാന്ധി പ്രതികരിച്ചത്.

സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ യുജിസി നിര്‍ദ്ദേശിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി വിധി വരികയും നീറ്റ്-ജെഇഇ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷസംഘടനകള്‍ പ്രതിഷേധം തുടരുകയും ചെയ്യുന്നതിനിടെയാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.

‘വിദ്യാര്‍ത്ഥികളാണ് നമ്മുടെ ഭാവി. മികച്ച ഇന്ത്യ കെട്ടിപ്പടുക്കാന്‍ അവരെയാണ് നാം ആശ്രയിക്കേണ്ടത്. അവരുടെ ഭാവി സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങളെടുക്കുകയാണെങ്കില്‍ അത് അവരുടെ സമ്മതം കൂടി നേടിയാവണം’. സോണിയ ട്വീറ്റ് ചെയ്തു.

Top