കൊച്ചി: ഭൂമി കയ്യേറ്റ ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍.സി.പി കേന്ദ്രനേതൃത്വം.
മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും, ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി.
മാത്രമല്ല, വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്നും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.
തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതാണ് പ്രഫുല്‍ പട്ടേല്‍.