നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റാന്‍ കേന്ദ്രഅനുമതി വേണം

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റാന്‍ കേന്ദ്രഅനുമതി വേണം.

വനം വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി മാറ്റാന്‍ കഴിയൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കി.

എന്നാല്‍ ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സംസ്ഥാനം നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മൂന്നാര്‍ മേഖലയിലെ കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന സി.പി.എമ്മിന് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

മൂന്നാറിലെയും വട്ടവടയിലെയും കൈയ്യേറ്റ ഭൂമിയിലെ യു.ഡി.എഫ് സംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരോട് .

ഇടുക്കി ജില്ലയിലെ കൈയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളെ കൂട്ടിക്കുഴയ്ക്കരുതെന്നും, യു.ഡിഎഫ് എല്ലായ്‌പ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്, വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാട് യു.ഡി.എഫിനില്ല, ജോയ്‌സ് ജോര്‍ജ് എം.പിയുടെ ഭൂമി കൈയ്യേറ്റം വസ്തുതയാണെന്നും, അത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്തതാണെന്നും, കൈയ്യേറ്റമല്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മൂന്നാറിലെയും വട്ടവടയിലെയും കൈയ്യേറ്റ ഭൂമിയിലെ യു.ഡി.എഫ് സംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വന്‍കിടക്കാരെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് തുറന്ന് കാട്ടുമെന്നും അത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൈയ്യേറ്റക്കാരെ കൂടെയിരുത്തിക്കൊണ്ടാണ് മന്ത്രിതല സംഘം ചര്‍ച്ച നടത്തിയതെന്നും, സംഘത്തിലുണ്ടായിരുന്ന മൂന്ന് മന്ത്രിമാരും മൂന്ന് റിപ്പോര്‍ട്ടാണ് കൊടുത്തതെന്നും, വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു.

Top