തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്ന് മുതല്‍ സംസ്ഥാനത്തെ ദുരിതാശ്വാസ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാല് ടീമുകളായി തിരിഞ്ഞ് സെപ്തംബര്‍ 24 വരെ സംഘം വിവിധ പ്രളയബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തും.
പ്രളയത്തില്‍ നാശനഷ്ടം നേരിട്ട 12 ജില്ലകളിലും സന്ദര്‍ശിച്ച് സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തും. തുടര്‍ന്ന് സെപ്തംബര്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ചേംബറില്‍ കേന്ദ്രസംഘം ചര്‍ച്ച നടത്തും.