പ്രകോപനം സൃഷ്ടിക്കും വിധം ചാനല്‍ചര്‍ച്ച ചെയ്തു, അര്‍ണബിന് വീണ്ടും സമന്‍സ്

മുംബൈ: പാല്‍ഘറില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പൊലീസിന്റെ സമന്‍സും കാരണം കാണിക്കല്‍ നോട്ടീസും.

വെള്ളിയാഴ്ച വര്‍ളി, അഡീഷനല്‍ കമീഷണര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. ലോക്ഡൗണ്‍ സമയത്ത് ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടിയ സംഭവത്തിലും പ്രകോപനപരമായ ചര്‍ച്ച നടത്തിയതിന് അര്‍ണബിന് എതിരെ കേസെടുത്തിരുന്നു.

ഈ രണ്ട് കേസിലും നേരത്തെ പൊലീസ് അര്‍ണബിനെ ചോദ്യം ചെയ്യുകയുമുണ്ടായി. പ്രേക്ഷകര്‍ക്കും റേറ്റിങ് ഏജന്‍സി ജീവനക്കാര്‍ക്കും പണം നല്‍കി റിപ്പബ്ലിക് ടിവി ടിആര്‍പി റേറ്റിങ് പെരുപ്പിച്ചെന്ന് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

Top