സോയ എന്ന കഥാപാത്രം ഇത്രയേറെ സ്വീകരിക്കപ്പെടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല; തൃപ്തി ദിമ്രി

ണ്‍ബീര്‍ കപൂറിര്‍ നായകനായി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. വിവാധങ്ങള്‍ക്കിടയിലും ചിത്രം മികച്ച ബോക്‌സോഫീസ് കളക്ഷനാണ് സ്വന്തമാക്കിയത്. രശ്മിക മന്ദാനയായിരുന്നു നായികയെങ്കിലും മറ്റൊരു വേഷത്തിലെത്തിയ തൃപ്തി ദിമ്രിയും വലിയരീതിയില്‍ പ്രശംസിക്കപ്പെട്ടു. ചെറുതാണെങ്കിലും സോയ എന്ന കഥാപാത്രം ഇത്രയേറെ സ്വീകാര്യത നേടുമെന്ന് കരുതിയില്ലെന്നാണ് തൃപ്തി പറയുന്നത്. സിനിമയുടെ റിലീസ് ദീവസം അല്പം പരിഭ്രമത്തിലായിരുന്നുവെന്ന് തൃപ്തി പറയുന്നു. സിനിമ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ സോയ എന്ന കഥാപാത്രം ഇത്രയേറെ സ്വീകരിക്കപ്പെടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഏതാനും സീനുകളില്‍ വന്നുപോകുന്ന കഥാപാത്രമെന്നാണ് കരുതിയിരുന്നത്. ഉറക്കം വരാതെയായെന്നും തൃപ്തി പറഞ്ഞു.

ചിത്രത്തില്‍ രണ്‍ബീറുമൊത്തുള്ള കിടപ്പറരംഗത്തേക്കുറിച്ചും അത് ചിത്രീകരിച്ച രീതിയേക്കുറിച്ചും നേരത്തേ തൃപ്തി വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണസമയത്ത് ഓരോ അഞ്ചുമിനിറ്റ് കൂടുമ്പോഴും രണ്‍ബീര്‍ വന്ന് താന്‍ അസ്വസ്ഥയല്ലെന്ന് ഉറപ്പാക്കിയിരുന്നെന്നും തൃപ്തി ചൂണ്ടിക്കാട്ടിരുന്നു. ”ബുള്‍ ബുളിലായാലും അനിമലില്‍ ആയാലും റേപ്പ് സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍പ്പോലും എന്റെ സുഖവും സൗകര്യവും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംവിധായകനും ഛായാഗ്രാഹകനും അഭിനയിക്കുന്നവരും ഉള്‍പ്പെടെ അഞ്ചില്‍ക്കൂടുതല്‍ പേര്‍ അവിടെ ഉണ്ടായിരുന്നില്ല. സെറ്റിലേക്ക് വേറെയാരെയും പ്രവേശിപ്പിച്ചിരുന്നില്ല. മോണിട്ടറുകള്‍ ഓഫാക്കിയിരുന്നു. എന്ത് രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞുതരികയും എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് അവര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.” തൃപ്തിയുടെ വാക്കുകള്‍. കാര്‍ത്തിക് ആര്യന്‍ നായകനാവുന്ന ആഷിഖി 3-യാണ് തൃപ്തിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top