ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് കുറഞ്ഞ വിലയില്‍ വിപണിയിലെത്തിച്ച് തരംഗങ്ങള്‍ സൃഷ്ടിച്ച കമ്പനി ചെറു എസ്‌യുവി റെനഗേഡുമായി എത്തുന്നു.
പത്തു ലക്ഷം രൂപയായിരിക്കും ഇന്ത്യന്‍ റെനഗേഡിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കത്തില്‍ 140 ബിഎച്ച്പി കരുത്തുല്‍പ്പാദിപ്പിക്കുന്ന 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസില്‍ ഉപയോഗിക്കുന്ന 1.6 ലീറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനും എത്തിയേക്കാം.
ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം റെനഗേഡ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോംപസിനെ നിര്‍മ്മിച്ചിരിക്കുന്ന അതേ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മ്മിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാള്‍ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്.