ദില്ലി: ഏക സിവില്‍ കോഡില്‍ വിദഗ്ധ സമിതി കരട് റിപ്പോര്‍ട്ട് 15ന് കൈമാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.വിദഗ്ധ സമിതി കരട് റിപ്പോര്‍ട്ട് 15ന് കൈമാറും. വിദഗ്ധ സമിതി ഒരു വട്ടം കൂടി നാളെ ദില്ലിയില്‍ യോഗം ചേരുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏക സിവില്‍ കോഡില്‍ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കന്‍ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കന്‍ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്‍കിയെന്ന് നാഗാലാന്‍ഡിലെ ഭരണപക്ഷ നേതാക്കള്‍ അറിയിച്ചു.
ഏക സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്. ഫെഡറല്‍ തത്വങ്ങള്‍ക്കും, മതേതരത്വതത്തിനും എതിരാണെന്ന നിലപാടുയര്‍ത്തി നാഗാലാന്‍ഡിലെ ഭരണകക്ഷിയായ എന്‍ഡിപിപി സിവില്‍ കോഡിനെ എതിര്‍ത്തിരുന്നു.