എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 25 കോടി രൂപ ചെലവഴിച്ചാണ് ആറ് നിലകളുള്ള പുതിയ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട ഏഴു പുതിയ പദ്ധതികളും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ ഭാഗമായാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ണ പ്രവര്‍ത്തന സജ്ജമായത്. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാതല അവലോകന യോഗം എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും.

സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്യാന്‍സര്‍ സെന്റര്‍ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്യാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ ക്യാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Top