തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല, യോഗം ചേര്‍ന്ന് പിന്നീട് തീരുമാനിക്കും; സച്ചിന്‍ പൈലറ്റ്

ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കോണ്‍ഗ്രസിന്റ സ്ഥാനാര്‍ഥി പട്ടിക, ശനിയാഴ്ചയ്ക്കു ശേഷം മാത്രമേ പ്രഖ്യാപിക്കൂ എന്ന് നേതാക്കള്‍ അറിയിച്ചു. വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതാകും സ്ഥാനാര്‍ഥി പട്ടികയെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം 5 സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി ബിജെപിയിലും കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

ബിജെപി ഇത്തവണ കനത്ത വെല്ലുവിളി നേരിടുന്ന മധ്യപ്രദേശില്‍ പാര്‍ട്ടി ഇതിനകം 136 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 94 സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജ്യോതി രാദിത്യ സന്ധ്യയുടെ വിശ്വസ്ഥരായ മഹേന്ദ്ര സിംഗ് സിസോദിയ, ഒപിഎസ് ഭദോരിയ, ബ്രിജേന്ദ്ര സിംഗ് യാദവ്, സുരേഷ് ധക്കാട്, എന്നിവരടക്കം, ജനവികാരം എതിരായ 30 ഓളം പേരെ മാറ്റിനിര്‍ത്തി യെക്കുമെന്ന് സൂചനയുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യയെ മത്സരിപ്പിക്കുന്ന കാര്യവും നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഞായറാഴ്ച വരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 5 സംസ്ഥാനങ്ങളിലായി 38 ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടി എന്ന് കമ്മീഷന്‍ അറിയിച്ചു.

Top