തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര ഇനി കിയയുടെ കാർണിവലിൽ. 33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് പുതിയ വാഹനം. നേരത്തെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽകാന്തിന്റെ നിദ്ദേശപ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്കോർട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കും. എല്ലാ സുരക്ഷാ സന്നാഹങ്ങൾക്കും ശേഷം കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് വാഹനം തിരിച്ചിട്ടുണ്ട്.