നവകേരള സദസിന് കുട്ടികളെ വെയിലത്ത് നിര്‍ത്തി; ബാലാവകാശ കമ്മീഷന്‍ കേസ്സെടുത്തു

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കാനൂന്‍ഗോ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച വാര്‍ത്തകള്‍ കൂടി കണക്കിലെടുത്താണ് നടപടി. ഇത്തരം ചെയ്തികള്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Top