ബെയ്ജിങ്: ചൈനയുടെ നാഷണല്‍ ഡോക്ടര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ മികച്ച വിജയം കരസ്ഥമാക്കി ചൈനീസ് നിര്‍മ്മിത റോബോട്ട്.
മുന്‍നിര ചൈനീസ് സാങ്കേതിക സ്ഥാപനമായ ഐഫ്‌ലൈടെകും സിംഗ്വ സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച റോബോട്ടാണ് പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടിയെടുത്തത്.
പരീക്ഷയിലെ പാസ്മാര്‍ക്ക് 360 ആണെന്നിരിക്കെ 456 മാര്‍ക്കാണ് റോബോട്ടിന് ലഭിച്ചത്.
ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പരീക്ഷയില്‍ 530,000 പേരാണ് പരീക്ഷയെഴുതിയത്.
പരീക്ഷാ സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സിഗ്‌നലും ഇല്ലാത്ത മുറിയില്‍ വെച്ചാണ് റോബോട്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്.
കൃത്രിമത്വം കാണിക്കുന്നത് തടയുന്നതിനായി ഈ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു.
ബിരുദത്തിനായുള്ള കാര്യങ്ങള്‍ സ്വയം പഠിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമുള്ള ശേഷി ഈ റോബോട്ടിനുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ് പരീക്ഷയില്‍.