ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ദുബായ് ; ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന പരിപാടികള്‍

ദുബായ് : ദേശീയ ദിനത്തെ വരവേല്‍ക്കുന്നതിന് ദുബായ് നഗരം ഒരുങ്ങി.

രാജ്യത്തെ തെരുവുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം തന്നെ ദേശീയ പതാകകള്‍ നിറഞ്ഞു കഴിഞ്ഞു.

ദീപാലങ്കാരങ്ങള്‍ക്കും പതാകയുടെ നിറം തന്നെയായിരിക്കും.

യു.എ.ഇ. പതാകകള്‍ അലങ്കരിച്ച ബസുകളും ടാക്‌സികളുമാണ് അവധി ദിനങ്ങളിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നത്.

വ്യത്യസ്തമായ നിരവധി പരിപാടികളുമായി വിവിധ ഗവണ്‍മെന്റ് വകുപ്പുകളും സ്ഥാപനങ്ങളും ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു.

തൊഴില്‍ തേടി യു.എ.ഇ.യിലെത്തിയ 200ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള ആദരം പ്രകടിപ്പിച്ച് ആഘോഷങ്ങളില്‍ പങ്കുചേരുന്നു.

ഔദ്യോഗികപരിപാടികള്‍ ഒരാഴ്ചയോളമായിരിക്കും നീണ്ട് നില്‍ക്കുന്നത്.

Top