പാലിയേക്കര ടോള്‍ക്കമ്പനി അടച്ചു കെട്ടിയ സമാന്തരപാത ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുറന്നു

തൃശൂര്‍: തൃശൂര്‍-പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി സര്‍ക്കാര്‍.

ടോള്‍ക്കമ്പനി അടച്ചു കെട്ടിയ സമാന്തരപാത ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുറന്നു.

ഇതിനെ തുടര്‍ന്ന്, ചെറിയ വാഹനങ്ങള്‍ക്ക് ഇനി ഈ പാതയിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കാനാകും.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലേക്ക് പ്രവേശിക്കാവുന്ന സമാന്തരപാത ടോള്‍ക്കമ്പനി ഭാഗികമായി അടച്ചു കെട്ടിയിരുന്നു.

ചെറിയ വാഹനങ്ങള്‍ പോകാന്‍ കഴിയുന്ന വഴിയിലൂടെയുള്ള യാത്രാ സൗകര്യം മാസങ്ങള്‍ക്ക് മുമ്പ് അടച്ചു പൂട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാര്‍ക്ക് മാത്രം സഞ്ചാര യോഗ്യമായി ചുരുങ്ങി.

ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 2.6 മീറ്റര്‍ തടസം നീക്കിയാണ് പാത തുറന്നു കൊടുത്തത്.

പാത തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ടോള്‍ക്കമ്പനി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.

പാത തുറന്നതോടെ, കാറുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാം. ഓണാവധിക്ക് ശേഷം കോടതി ടോള്‍കമ്പനിയുടെ പരാതി വീണ്ടും പരിഗണിക്കുന്നുണ്ട്.

Top