ലണ്ടന്‍: ക്ലബ് വിടുന്നില്ലെന്നും ചെല്‍സിയില്‍ തുടരാനാണ് ആഗ്രഹമെന്നും ബ്രസീല്‍ താരം വില്ലിയന്‍. ലോകകപ്പിന് പിന്നാലെ പൗളീഞ്ഞോ ഏഷ്യയിലേക്ക് മടങ്ങിയ ഒഴിവില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ മനസില്‍ കണ്ട താരമാണ് ചെല്‍സിയുടെ വില്ലിയന്‍.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഹോസെ മൗറീഞ്ഞോയും വില്ലിയന് വേണ്ടി രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. വില്ലിയന്‍ ആരുടെ കൂടെ ചേരുമെന്ന കാര്യത്തില്‍ ഉറ്റു നോക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ക്ലബ് വിടാനില്ലെന്നും ചെല്‍സിയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വില്ലിയന്‍ വ്യക്തമാക്കുകയായിരുന്നു.
നീലപ്പടയില്‍ കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. എന്നാല്‍, മുന്‍ പരിശീലകനുമായുണ്ടായ ചില കാര്യങ്ങള്‍ നിരാശപ്പെടുത്തി. ഇപ്പോള്‍ അതെല്ലാം മാറി. പുതിയ കോച്ചുമായി സംസാരിച്ചെന്നും വില്ലിയന്‍ പറഞ്ഞു. വില്ലിയന്‍ പ്രതികരിച്ചതോടെ തിരിച്ചടി ലഭിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ്.