തിരുവനന്തപുരം : കേരള മന്ത്രിസഭയില്‍ 17 വകുപ്പുകള്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാര്‍ അധികാരം ഏറ്റെടുത്തശേഷം രാത്രി വൈകിയാണ് ഗവര്‍ണറുടെ അംഗീകാരത്തോടെ വകുപ്പു വിഭജനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ കെ.ടി. ജലീല്‍ കൈകാര്യം ചെയ്തിരുന്ന പ്രവാസികാര്യവും ന്യൂനപക്ഷക്ഷേമവും മുഖ്യമന്ത്രി ഏറ്റെടുത്തു.
പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, ഫയര്‍ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജലം, ഇന്‍ലാന്‍ഡ് നാവിഗേഷന്‍, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം, നോര്‍ക്ക, തെരഞ്ഞെടുപ്പ്, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും ഉള്‍പ്പെടെ 17 വകുപ്പുകളാണ് മുഖ്യമന്ത്രിക്ക്.
മന്ത്രിമാരും വകുപ്പുകളും
കെ. രാജന്‍: റവന്യു, സര്‍വേ, ലാന്‍ഡ് റെക്കോഡ്‌സ്, ഭൂപരിഷ്‌കരണം, ഭവന നിര്‍മാണം
റോഷി അഗസ്റ്റിന്‍: ജലവിതരണം, ജലസേചനം, ഭൂഗര്‍ഭ ജല വകുപ്പ്, കമാന്‍ഡ് ഏരിയ ഡെവലപ്‌മെന്റ്
കെ. കൃഷ്ണന്‍കുട്ടി: വൈദ്യുതി, അനര്‍ട്ട്
എ.കെ. ശശീന്ദ്രന്‍: വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവര്‍കോവില്‍: തുറമുഖം, മ്യൂസിയം, പുരാവസ്തു
ആന്റണി രാജു: റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം
വി. അബ്ദുറഹ്മാന്‍: കായികം, വഖഫ്, ഹജ് തീര്‍ഥാടനം, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്
ജി.ആര്‍. അനില്‍: ഭക്ഷ്യസിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി
കെ.എന്‍. ബാലഗോപാല്‍: ധനം, ട്രഷറി, ഓഡിറ്റ്, കെ.എഫ്.സി, ദേശീയ സമ്ബാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇന്‍ഷ്വറന്‍സ്, സ്റ്റാമ്ബ്, സ്റ്റാമ്ബ് ഡ്യൂട്ടി
ജെ. ചിഞ്ചുറാണി: ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണസംഘങ്ങള്‍, മൃഗശാല, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല
എം.വി. ഗോവിന്ദന്‍: എക്‌സൈസ്, തദ്ദേശ സ്വയംഭരണം(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍), ഗ്രാമവികസനം, നഗരാസൂത്രണം, കില, ഗ്രാമീണ വികസനം
പി.എ. മുഹമ്മദ് റിയാസ്: പൊതുമരാമത്ത്, ടൂറിസം
പി. പ്രസാദ്: കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍
കെ. രാധാകൃഷ്ണന്‍: ദേവസ്വം, പിന്നാക്ക ക്ഷേമം, പാര്‍ലമെന്ററികാര്യം.
പി. രാജീവ്: നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്‍ഡ് ജിയോളജി, ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്
സജി ചെറിയാന്‍: ഫിഷറീസ്, തുറമുഖ എന്‍ജിനീയറിങ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം
വി. ശിവന്‍കുട്ടി: പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ്, ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, സാക്ഷരത, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ലേബര്‍ കോടതികള്‍
വി.എന്‍. വാസവന്‍: സഹകരണം, രജിസ്‌ട്രേഷന്‍
വീണാ ജോര്‍ജ്: ആരോഗ്യം, കുടുംബക്ഷേമം, വനിതാശിശു ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍.