തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വന്‍ ഉണര്‍വുണ്ടാക്കുമെന്നും, ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികള്‍ക്കും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോള്‍ എല്ലാവരും ഒരുപോലെ കൊവിഡ് മുന്‍കരുതല്‍ പാലിക്കണമെന്നും, മാസ്‌ക് ധരിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പിണറായി എ.കെ.ജി. മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി ബ്ലോക്ക് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു ഇടവേളക്ക് ശേഷം കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുന്ന നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്സിന്‍ പരമാവധി എല്ലാവര്‍ക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്”. കുട്ടികള്‍ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണര്‍വുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ച ഓണ്‍ലൈന്‍ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെയും ഒരു പരിധിയോളം പിടിച്ച് കെട്ടാന്‍ കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമയും ഐക്യവും ഇതിനു മുതല്‍ക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.