മുംബൈ: ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് വിനോദ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍.
മുംബൈയില്‍ പതിനാറുകാരനായ വിദ്യാര്‍ത്ഥി ഇതുവരെ മോഷ്ടിച്ചത് 15 വാഹനങ്ങളാണ്.
മോഷ്ടിച്ച വാഹനങ്ങളിലെ ഇന്ധനം തീരുന്നതു വരെയാണ് ഇയാള്‍ വാഹനത്തില്‍ കറങ്ങി നടക്കുന്നത്. പിന്നീട് അവ ഉപേക്ഷിക്കും.
രവീന്ദ്ര പവാര്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി പിടിയിലായത്.
വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന തന്റെ ഹോണ്ടാ ആക്റ്റീവാ നഷ്ടമായെന്നായിരുന്നു രവീന്ദ്രയുടെ പരാതി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി പിടിയിലാകുന്നത്.