സുപ്രിംകോടതി ജഡ്ജിമാരാക്കാൻ പുതുതായി അഞ്ച് ജഡ്ജിമാരെ ശുപാർശ ചെയ്ത് കൊളജീയം

ദില്ലി: വിവിധ ഹൈക്കോടതികളിൽ നിന്നുള്ള അഞ്ച് ജഡ്ജിമാരെ സുപ്രിംകോടതി ജഡ്ജിമാരാക്കാൻ കൊളജീയം ശുപാർശ. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര, പാറ്റ്ന ഹൈക്കോടതി ജഡ്ജി എ അമാനുള്ള എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനാണ് ശുപാർശ. നിലവിൽ ആറ് ഒഴിവുകളാണ് സുപ്രീം കോടതിയിലുള്ളത്.

Top