ജിഎസ്ടി റിട്ടേണ്‍ നടപടി ലഘൂകരിക്കാന്‍ സമിതി നിയോഗിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി നയത്തിന്റെ ഭാഗമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ നടപടികള്‍ കുറക്കുന്നതിനായി പത്തംഗ സമിതിയെ നിയോഗിച്ചു.

ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ടാക്‌സ് കമ്മിഷണര്‍മാര്‍ അംഗങ്ങളായുള്ള സമിതിയ്ക്കു ജിഎസ്ടി നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ അജയ് ഭൂഷണ്‍ പാണ്ഡേയാണ് നേതൃത്വം നല്‍കുന്നത്.

ഡിസംബര്‍ 15നകം റിപ്പോര്‍ട്ട് നല്‍കും.

43.67 ലക്ഷം സംരംഭകര്‍ ഒക്ടോബറിലെ ജിഎസ്ടിആര്‍–3ബി റിട്ടേണ്‍ സമര്‍പ്പിച്ചതായി ജിഎസ്ടി നെറ്റ്‌വര്‍ക്ക് അറിയിച്ചു.

നികുതി അടയ്ക്കാനില്ലാത്തവരും (‘നില്‍’ റിട്ടേണ്‍) ഭാവിയിലെ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ജിഎസ്ടി റജിസ്‌ട്രേഷന്‍ എടുത്തവരുമായ സംരംഭകര്‍ക്ക് ജിഎസ്ടിആര്‍–1, ജിഎസ്ടിആര്‍–3 എന്നീ റിട്ടേണുകള്‍ അനായാസം ഫയല്‍ ചെയ്യാനാകണം എന്നതാണ് പുതിയ നടപടിയുടെ പ്രധാന ലക്ഷ്യം.

Top