ന്യൂഡല്‍ഹി: പാന്‍ എടുത്തിട്ടുള്ള 6.83 ലക്ഷം കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ആദായ നികുതി റിട്ടേണ്‍ നല്‍കിയില്ലെന്ന് കണക്കുകള്‍.
ഡല്‍ഹിയിലാണ് ഇത്തരം കമ്പനികള്‍ കൂടുതലായുമുള്ളത്. 2016-17 ല്‍ ഡല്‍ഹിയിലെ 1.44 ലക്ഷം കമ്പനികളും തമിഴ്‌നാട്ടില്‍ 63,567 , മുംബൈയില്‍ 94,155 കമ്പനികളുമാണ് റിട്ടേണ്‍ നല്‍കാത്തത്.
4.09 ലക്ഷം കമ്പനികളാണ് 2012-13 അസസ്‌മെന്റ് വര്‍ഷത്തില്‍ റിട്ടേണ്‍ നല്‍കാതിരുന്നത്. 2013-14 വര്‍ഷമായപ്പോഴേക്കും ഇത് 4.60 ലക്ഷമായി ഉയര്‍ന്നു. 2014-15 ല്‍ 5.73 ലക്ഷം കമ്പനികളാണ് റിട്ടേണ്‍ നല്‍കാതിരുന്നത്.