വാഷിങ്ടണ്‍: മരുന്ന് കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്സിന് 95 ശതമാനം ഫലപ്രദമാണെന്നും രോഗം ഗുരുതരമായവര്‍ക്കും പ്രായമായവരിലും വാക്സിന് വിജയമാണെന്നും കമ്പനിയുടെ അവകാശവാദം. കൊവിഡ് വാക്സിന് വികസപ്പിച്ചെന്ന് അറിയിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തിയെപ്പറ്റി കമ്പനി വിശദീകരിക്കുന്നത്.
നേരത്തെ 94 പേരില്‍ നടത്തിയ പഠനത്തില്‍ വാക്സിന് 90 ശതമാനം ഫലപ്രദമാണെന്നായിരുന്നു അവകാശവാദം. ഇപ്പോള്‍ 170 പേരിലാണ് പഠനം നടത്തിയത്. അതേസമയം വിശദ പഠന റിപ്പോര്‍ട്ട് പുറത്തുവിടുകയോ സ്വതന്ത്ര വിദഗ്ധര്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. കൊവിഡ് രോഗം ഗുരുതരമായവരിലും വാക്സിന് ഫലപ്രദമാണന്നും65 വയസ്സിന് മുകളിലുള്ളവരില്‍ 94 ശതമാനമാണ് ഫലപ്രാപ്തിയെന്നും കമ്പനി പറഞ്ഞു.