ഒല S1 എയറിന്റെ വില കൂട്ടാനുള്ള തീരുമാനം നീട്ടി കമ്പനി

ല അതിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയറിനെ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എസ് 1 എയറിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. ഇ-സ്‌കൂട്ടർ 1,09,999 (എക്‌സ്-ഷോറൂം, ബംഗളൂരു) രൂപ വിലയിലാണ് അവതരിപ്പിച്ചത്. ഇത് ജൂലൈ 31-ന് ശേഷം 10,000 രൂപയോളം കൂടേണ്ടതായിരുന്നു. എന്നാൽ ഓല നിലവിലെ അതേ വില ഓഗസ്റ്റ് 15 വരെ തുടരാൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനുശേഷം, എസ് 1 എയറിന് 1,19,999 രൂപയാകും ബെംഗളൂരു എക്സ്-ഷോറൂം വില).

രാജ്യത്ത് എസ് എയർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിരീക്ഷിച്ച ശേഷമാണ് വില കൂട്ടാനുള്ള നീക്കം വൈകിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. എസ്1 എയർ ഡിമാൻഡ് ഞങ്ങളുടെ പ്രതീക്ഷകളെ മറികടന്നതായി ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ വിലകൾ അതായത് 1,09,999 രൂപ 2023 ഓഗസ്റ്റ് 15 വരെ സാധുതയുള്ളതാണ്. ഫെയിം-II സബ്‌സിഡി കുറച്ചതിനാൽ ആശങ്കാകുലരായ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നവർക്ക് ഇത് ആശ്വാസമായിരിക്കും.

2021 ഓഗസ്റ്റ് 15 ന് എസ്1, എസ്1 പ്രോ എന്നീ ഇ-സ്‍കൂട്ടറുകൾ പുറത്തിറക്കിക്കൊണ്ടാണ് ഒല ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയിലേക്ക് പ്രവേശിച്ചത്. രാജ്യത്തെ പരമ്പരാഗത ഇരുചക്രവാഹന നിർമ്മാതാക്കളുടെ ആധിപത്യത്തെ വെല്ലുവിളിച്ചാണ് ഒലയുടെ വരവ്. വരാനിരിക്കുന്ന S1 എയർ കമ്പനിയുടെ മറ്റ് രണ്ട് മോഡലുകളോട് സാമ്യമുള്ളതായി തോന്നുമെങ്കിലും, S1, S1 പ്രോ എന്നിവയിൽ കണ്ട മോണോഷോക്ക് സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട പിൻ ഷോക്കുകളും ലഭിക്കുന്നു. മാത്രമല്ല,പരന്ന ഫ്ലോർബോർഡും ഇതിന് ലഭിക്കുന്നു. അതേ ട്വിൻ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകളും വളഞ്ഞ സൈഡ് പാനലുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

3 kWh ബാറ്ററി പാക്കാണ് S1 എയറിൽ ഒല സജ്ജീകരിച്ചിരിക്കുന്നത് . ഒറ്റ ചാർജിൽ 125 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും. ബാറ്ററി പാക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ എടുക്കും. 4.5 kW പരമാവധി പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ഹബ് മോട്ടോറുമായാണ് സ്കൂട്ടർ വരുന്നത്. 3.3 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. അതേസമയം 5.7 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 90 കിലോമീറ്ററാണ് സ്‌കൂട്ടറിന്‍റെ പരമാവധി വേഗത. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഓഫറിലുണ്ട്.

ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്മാർട്ട്‌ഫോണിനായുള്ള കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് TFT സ്‌ക്രീൻ (800 x 840 റെസലൂഷൻ), GPS, മ്യൂസിക് പ്ലേബാക്ക്, റിവേഴ്‌സ് മോഡ്, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ (ഇക്കോ, നോർമൽ, സ്‌പോർട്‌സ്) സൈഡ് സ്റ്റാൻഡ് അലേർട്ട്, റിമോട്ട് ബൂട്ട് ലോക്ക്/അൺലോക്ക് എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറിൽ വാഗ്ദാനം ചെയ്യുന്ന ചില പ്രധാന സവിശേഷതകൾ.

അതേസമയം കമ്പനി അടുത്തിടെ അതിന്റെ മിഡ് ലെവൽ ഇ-സ്‌കൂട്ടറായ എസ് നിർത്തലാക്കി. അതേസമയം, S1 പ്രോ ആണ് നിലവിൽ ഏറ്റവും ചെലവേറിയ ഒല സ്‍കൂട്ടർ.

Top