റിലയന്‍സ് ജിയോയുടെ ജിയോഫോണിന്റെ വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനി. 300 രൂപ വര്‍ദ്ധിപ്പിക്കാന്‍ ആണ് സാധ്യത. പുതിയ ജിയോഫോണിന് 999 രൂപ വിലവരും. നിര്‍ബന്ധിത റീചാര്‍ജ് പായ്ക്ക് 125 രൂപയും ഫീച്ചര്‍ ഫോണിനൊപ്പം വില്‍ക്കും. അങ്ങനെ, ഫീച്ചര്‍ ഫോണിന്റെ ആകെ വില 1124 രൂപയായിരിക്കും.
മാത്രമല്ല മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കള്‍ ഹാന്‍ഡ്‌സെറ്റ് തിരികെ നല്‍കിയാല്‍ 299 രൂപ തിരികെ നല്‍കുമെന്നും ജിയോ അറിയിച്ചു. റീചാര്‍ജുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് 99 രൂപ ഡാറ്റാ പായ്ക്കുകളും ലഭിച്ചു. വിലവര്‍ദ്ധനവിന് സാധ്യതയുള്ളതിനാല്‍, ഫീച്ചര്‍ ഫോണിനായുള്ള എല്ലാ ഓഫറുകളും ജിയോ നിലനിര്‍ത്തുമോ എന്ന് വ്യക്തമല്ല. 1001, 1301 രൂപ, 1501 രൂപ വിലയുള്ള മൂന്ന് പ്രീപെയ്ഡ് പായ്ക്കുകള്‍ ജിയോ അടുത്തിടെ കൊണ്ടുവന്നിരുന്നു.