ഡൽഹി: ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.ആൻഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുൻനിർത്തി ചൂഷണം ചെയ്തതിനാണ് വൻ പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് സമാന ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായും കണ്ടെത്തി. ന്യായമല്ലാത്ത വിപണന രീതികൾ പാടില്ലെന്നും കോംപറ്റീഷൻ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ഉപയോഗിക്കാൻ ഒരു സാമ്പത്തിക ഓഫറുകളും സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് നൽകരുതെന്നും കമ്മീഷൻ നിർദേശിച്ചു. വിഷയത്തിൽ ഗൂഗിൾ ഇന്ത്യ പ്രതികരണം നടത്തിയിട്ടില്ല.