പാലക്കാട്: തന്റെ ഫോണ്‍ തട്ടിപ്പറിച്ചത് ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ നിര്‍ദേശാനുസരണമാണെന്ന് പാലക്കാട്ടെ ഹോട്ടലിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കല്‍മണ്ഡപം സ്വദേശി സനൂഫ്. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നെന്നും, എന്നാല്‍ എം.പിക്കെതിരെ കേസെടുത്തില്ലെന്നും സനൂഫ് പറഞ്ഞു
താന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലല്ല കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൊഴിയില്‍ എംപിയുടെ കാര്യം സൂചിപ്പിച്ചിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും ചെയ്തിരുന്നു. എംപിക്കെതിരെ കേസെടുക്കാന്‍ പ്രോട്ടോക്കോള്‍ ഉണ്ടെന്നൊക്കെയാണ് പറയുന്നത്. അന്വേഷിച്ചപ്പോള്‍ അങ്ങനെയില്ല എന്നാണ് അറിഞ്ഞതെന്നും സനൂഫ് പറഞ്ഞു
എം.പിയെ താന്‍ വംശീയമായി അധിക്ഷേപിച്ചെന്നും കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതൊന്നും സത്യമല്ല. മാന്യമായാണ് താന്‍ പെരുമാറിയത്. എംപിയുടെ നിര്‍ദേശപ്രകാരം ഫോണ്‍ തട്ടിപ്പറിച്ചു. പാളയം പ്രദീപാണ് മര്‍ദിച്ചതെന്നും സനൂഫ് പറഞ്ഞു.