ഇടുക്കി: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എം എം മണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.
കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളേണ്ട സ്ഥാനത്ത് 5000 കോടി പാക്കേജ് എന്ന് പറഞ്ഞ് ജനങ്ങളെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരായി ഇടതു നേതാക്കള്‍ മാറിയെന്നും ഡീന്‍ കുറ്റപ്പെടുത്തി.
പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാറാണ് വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യ ചെ്തത്.
വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും ശ്രീകുമാറിന് 20 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുരുമുളക് കൃഷി പ്രളയത്തില്‍ വ്യാപകമായി നശിച്ചു. ഇതോടെ ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങി. സാമ്പത്തിക ബാധ്യത വര്‍ധിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ശ്രീകുമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഒന്നരമാസം മുമ്പ് കടബാധ്യതയെ തുടര്‍ന്ന് തോപ്രാംകുടി സ്വദേശി സന്തോഷ് ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതോടെ ആത്മഹത്യ ചെയ്തിരുന്നു.