രാഷ്ട്രീയത്തില്‍ പലതും പ്രവചനാതീതമാണ്. നേതാക്കള്‍ പാര്‍ട്ടി വിടുന്നതും,പാര്‍ട്ടികള്‍ മുന്നണികള്‍ വിടുന്നതുമെല്ലാം സര്‍വ്വ സാധാരണമാണ്.അത്തരം ചരിത്രങ്ങള്‍ നിരവധി കണ്ടു വളര്‍ന്ന കേരളത്തില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണിപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. കേരള ബാങ്ക് ഭരണ സമിതിയില്‍ മുസ്ലീം ലീഗിന് പ്രാതിനിത്യം നല്‍കിയ പിണറായി സര്‍ക്കാര്‍ നടപടി യു.ഡി.എഫില്‍ ഉണ്ടാക്കിയിരിക്കുന്നത് വമ്പന്‍ പ്രതിസന്ധി. സര്‍ക്കാര്‍ നല്‍കിയ പദവി ഉപേക്ഷിക്കണമെന്ന് ലീഗിനോട് പറയാനുള്ള ധൈര്യം, ഒരു കോണ്‍ഗ്രസ്സ് നേതാവിനുമില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ , മുസ്ലീംലീഗ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേക്കേറുമെന്ന ഭയമാണ് കോണ്‍ഗ്രസ്സിനെ ഇപ്പോള്‍ നയിക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയത് 19 സീറ്റുകളാണ്. ഇതില്‍ എത്ര എണ്ണം കുറയുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും, യു.ഡി.എഫിന്റെ ഭാവി. പത്തില്‍ കുറഞ്ഞാല്‍ ഉറപ്പായും ലീഗ് മുന്നണി വിടാനാണ് സാധ്യത.(വീഡിയോ കാണുക)