ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഹോറര്‍ ചിത്രമാണ് ദി കോണ്‍ജൂറിങ്ങിന്റെ മൂന്നാം ഭാഗം. ‘ദി കോണ്‍ജൂറിങ്: ദി ഡെവിള്‍ മെയിഡ് മി ഡൂ ഇറ്റ്’ എന്ന ടൈറ്റിലിലൊരുങ്ങുന്ന ഹോളിവുഡ് ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.
ഉദ്വേഗഭരിതമായ രംഗങ്ങളും ഭയമുണര്‍ത്തുന്ന സസ്‌പെന്‍സും കോര്‍ത്തിണക്കിയുള്ള ത്രില്ലര്‍ ചിത്രമായിരിക്കും ദി കോണ്‍ജൂറിങ് മൂന്നാം ഭാഗമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് മൂന്നാം പതിപ്പും ഒരുക്കിയിട്ടുള്ളത്.
മൈക്കില്‍ കേവ്സാണ് ദി കോണ്‍ജൂറിങ്: ദി ഡെവിള്‍ മെയിഡ് മി ടു ഇറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. എഡ്വേഡ് വാറന്‍, ലോറയിന്‍ വാറന്‍ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികളിലൂടെയാണ് കഥ മുന്നേറുന്നത്.
2020 സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു കൊവിഡിന് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, മഹാമാരി കാരണം സിനിമയുടെ റിലീസ് ഒരു വര്‍ഷത്തേക്ക് നീണ്ടു. ഈ മാസം നാലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പിന്നീട് അറിയിച്ചത്.
ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ദി കോണ്‍ജൂറിങ് 3 പ്രദര്‍ശനത്തിനെത്തും.