‘ഗള്‍ഫ്’ രാജ്യങ്ങള്‍ ‘ഖത്തറി’നേര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയുന്നു

qatar

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്.

രാജ്യത്ത് നിര്‍മാണ, ഉത്പാദന മേഖലകളിലെല്ലാം തുടര്‍ച്ചയായ വളര്‍ച്ചയുണ്ടാകുന്നതായി ബി.എം.ഐ. റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ ജി.ഡി.പി. നിരക്ക് ഈ വര്‍ഷം 1.9 ശതമാനവും അടുത്തവര്‍ഷം രണ്ടര ശതമാനവും ആകുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞവര്‍ഷം 2.2 ശതമാനമായിരുന്നു ജി.ഡി.പി. നിരക്ക്.

ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിതരണ ശൃംഖലയ്ക്ക് തടസ്സം വരാതിരിക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ രാജ്യം വിജയകരമായി തന്നെയാണ് നടപ്പാക്കിയത്.

നിര്‍മാണ മേഖലയില്‍ വര്‍ഷാടിസ്ഥാനത്തില്‍ 15.3 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.

ഉപരോധത്തെ തുടര്‍ന്നും നിര്‍മാണ സാമഗ്രികളുടെ ഇറക്കുമതിയിലെ തടസ്സം ഒഴിവാക്കാന്‍ കഴിഞ്ഞത് ബദല്‍മാര്‍ഗങ്ങളുടെ വിജയകരമായ നടപ്പാക്കലിന്റെ ഫലമായിരുന്നു.

Top