ചര്‍ച്ച വിജയംകണ്ടു ; കണ്ടെയ്നര്‍ ലോറി തൊഴിലാളി സമരം പിന്‍വലിച്ചു

കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ ലോറി തൊഴിലാളികള്‍ എട്ടു ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു.

തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്.

എന്നാല്‍, അമിതഭാരം കയറ്റി എന്ന കാരണത്താലാണ് കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയത്.

ചരക്കിന്റെ ഭാരം നിയന്ത്രിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് പങ്കൊന്നുമില്ലെന്നിരിക്കെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ എന്തു കാര്യമാണെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്.

വല്ലാര്‍പാടം ടെര്‍മിനലില്‍ വരുന്ന സീല്‍ഡ് കണ്ടെയ്‌നറുകള്‍ ഡി.പി. വേള്‍ഡാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കയറ്റി വിടുന്നതെന്നും, അമിതഭാരം കയറ്റുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ഡി.പി. വേള്‍ഡും ട്രാന്‍സ്‌പോട്ടര്‍മാരുമാണെന്നും കണ്ടെയ്‌നര്‍ ലോറി തൊഴിലാളികള്‍ ആരോപിച്ചു.

Top