കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കൂടരഞ്ഞി, തിരുവമ്പാടി, കാരശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ യു.വി. ജോസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും ശക്തമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് കലക്ടര്‍ വ്യക്തമാക്കി.