തിരുവനന്തപുരം: തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയില്‍ നടന്നുവരുന്ന പാത ഇരട്ടിപ്പിക്കല്‍ മൂലം കോട്ടയം വഴി കടന്നുപോകുന്ന ട്രെയിനുകള്‍ക്കു ഇന്നു മുതല്‍ നിയന്ത്രണം.
തിരുവനന്തപുരത്തുനിന്നു രാത്രി 8.40 ന് പുറപ്പെടുന്ന തിരുവനന്തപുരം – മംഗലൂരു എക്‌സ്പ്രസ് (ട്രെയിന്‍ നന്പര്‍ 16347) 24 മുതല്‍ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. നാളത്തെ വെരാവല്‍ – തിരുവനന്തപുരം എക്‌സ്പ്രസും 25 ലെ ഗാന്ധിധാം – നാഗര്‍കോവില്‍ എക്‌സ്പ്രസും കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും.
നിലവിലുള്ള പാതയുമായി പുതിയ പാത ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ജോലികള്‍ നടത്തുന്ന 28 ന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായിരിക്കും.