തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് മരവിപ്പിച്ചത്. വിവാദ സിലബസിനെതിരേ സര്‍വകലാശാലയില്‍ ഉപരോധസമരം നടത്തിയ കെ. എസ്.യു പ്രവര്‍ത്തകരെയാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വാക്കാല്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം വിഷയത്തില്‍ വൈസ് ചാലന്‍സലറോട് വിശദീകരണം തേടിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. സംഭവത്തില്‍ സാങ്കേതികമായി എന്താണ് പ്രശ്നമുള്ളതെന്ന് പരിശോധിച്ച ശേഷം മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു. ഇത് വളരെ ‘സെന്‍സിറ്റീവ്’ ആയ വിഷയമാണെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് മറുപടി ലഭിക്കുന്ന മുറയ്ക്ക് അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്താണെന്ന് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.