കൊച്ചി കായലില്‍ ഭിന്നശേഷിക്കാരനായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

deadbody

കൊച്ചി: ഇന്ന് രാവിലെ തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപത്തെ ബോട്ട് ജെട്ടിയില്‍ നിന്ന് ഭിന്നശേഷിക്കാരനായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. അതുവഴി പോയ വള്ളക്കാര്‍ മൃതദേഹം കണ്ട് ഹാര്‍ബര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇടത് കൈക്ക് മുട്ടിന് താഴെയുള്ള ഭാഗം ഉണ്ടായിരുന്നില്ല.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതിനെ തുടര്‍ന്ന് ആലപ്പുഴ പാതിരപ്പള്ളി സ്റ്റേഷനില്‍ നിന്ന് ഭിന്നശേഷിയുള്ള പ്രകാശനെ കാണാതയിട്ടുണ്ടെന്ന വിവരം ഹാര്‍ബര്‍ പൊലീസിനു ലഭിക്കുകയായിരുന്നു.

പൊലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ മൃതദേഹം പ്രകാശന്റെതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Top