ദോഹ: തീവ്രവാദബന്ധം ആരോപിച്ച് ഗള്‍ഫ് ഹാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം 90 ദിവസങ്ങള്‍ പിന്നിടുമ്പോഴും രാജ്യം ഈ പ്രതിസന്ധിയെ അതിജീവിച്ചിരിക്കുകയാണ്.
പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്ത് അമീറിന്റെ ശ്രമങ്ങളോട് പ്രതികരിക്കാതെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം തുടരുമ്പോഴും രാജ്യം സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു.
2022 ലോകകപ്പിലേക്കുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണവും മറ്റ് വികസനപ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ തന്നെ മുന്നോട്ടുകൊണ്ടുപോകാനും അധികൃതര്‍ക്ക് കഴിഞ്ഞു.
അപ്പോഴും ആദ്യമായി ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ ഖത്തറിപൗരന്മാര്‍ക്ക് കഴിയാതെ പോവുകയും, ഈദ് ഒരുമിച്ചാഘോഷിക്കാന്‍ കഴിയാതെ 620ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.