തിരുവനന്തപുരം: രാജ്യം മത്സ്യതൊഴിലാളികൾക്കൊപ്പം ഉണ്ടെന്നും എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ക്രിസ്തുമസ്സിനു മുന്‍പ് അവശേഷിക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രം എല്ലാവിധ ശ്രമം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൂന്തുറയില്‍ ഉറ്റവര്‍ നഷ്ടമായവരുടെ കണ്ണീര്‍ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മോദി.
കണ്ണീരിന്റെ ഭാഷയില്‍ അവര്‍ പറഞ്ഞ ദുരിതം മനസ്സിലാക്കാന്‍ ഭാഷ അദ്ദേഹത്തിന് തടസ്സമായില്ല.
കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അദ്ദേഹത്തെ സഹായിച്ചു.
നേരത്തെ, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, സുരേഷ് ഗോപി എം,പി, ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിച്ചു.
അവിടെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്.