ലണ്ടന്‍: മനഃപൂര്‍വം എയ്ഡ്‌സ് രോഗം പരത്തിയ ബ്രിട്ടീഷ് യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡാറില്‍ റൗ എന്ന യുവാവാണ് അഞ്ചു പേര്‍ക്ക് രോഗം പരത്തിയത്. രോഗം മാരകമല്ലെന്നാണ് ഡാറിലിന്റെ വാദം. ഡാറിലിനെ ശിക്ഷിക്കുന്നത് എയ്ഡ്‌സ് രോഗികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡാറിലിന്റെ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍ ഇയാള്‍ രോഗം പകര്‍ത്തിയവരുടെ വാദം കൂടി കേട്ട ശേഷമാണ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 ലാണ് ഡാറിലിന് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. എന്നിട്ടും ചികിത്‌സ തേടുകയോ, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ജീവിക്കുകയോ ചെയ്യാന്‍ ഡാറില്‍ തയാറായില്ല. പകരം മൊബൈല്‍ ആപ്പ് വഴി പരിചയപ്പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് രോഗം വ്യാപിപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചത്.