കൊച്ചി: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ നോട്ടീസിന് മറുപടി നല്‍കാന്‍ സര്‍വകലാശാല വിസിമാര്‍ക്ക് ഹൈക്കോടതി കൂടുതല്‍ സമയം നല്‍കി. ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിസിമാര്‍ ഉന്നയിച്ചതിലെ നിയമപ്രശ്‌നവും യുജിസി മാനദണ്ഡങ്ങളും പരിഗണിച്ച് തീരുമാനം എടുക്കാനാണ് നിര്‍ദേശം.
ഗവര്‍ണറുടെ തീരുമാനം വൈസ് ചാന്‍സലര്‍മാര്‍ക്ക് എതിരാണെങ്കില്‍ പത്ത് ദിവസത്തേക്ക് നടപടി പാടില്ലെന്നും കോടതി പറഞ്ഞു. കെ.ടി.യു വി.സി നിയമനം അസാധുവാക്കിയതിന് പിന്നാലെയാണ് വിസിമാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വി.സി സ്ഥാനത്ത് തുടരാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് വ്യക്തമാക്കാനായിരുന്നു ചാന്‍സലര്‍ നോട്ടീസ് നല്‍കിയത്.