തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. മൂന്നിലൊന്നു ജീവനക്കാരുമായാണ് കോടതികള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
റെഡ് സോണില്‍ ഉള്‍പ്പെടുന്ന നാലു ജില്ലകളിലെ കോടതികള്‍ തുറക്കില്ല. അതേസമയം, എറണാകുളം കൊല്ലം പത്തനംതിട്ട എന്നിവിടങ്ങളില്‍ ശനിയാഴ്ച കോടതികള്‍ തുറക്കും.