മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിന് പിതാവിന് 14 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

ലണ്ടന്‍: മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിന് പിതാവിന് 14 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 29കാരനായ പിതാവ് സാമുവല്‍ വാര്‍നോക്കിനാണ് കോടതി ശിക്ഷ വിധിച്ചത്. അമേരിക്കയിലാണ് സംഭവം. മൂര്‍ച്ചയേറിയ വസ്തു കൊണ്ടുള്ള മുറിവുകളാണ് കുഞ്ഞിന്റെ കാരണമെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. മിയയുടെ അമ്മ ജാസ്മിന്‍ വാര്‍നോക്കിന് കോടതി പുനരധിവാസവും വിധിച്ചിട്ടുണ്ട്.

മിയ ഞങ്ങളുടെ രാജകുമാരിയായിരുന്നു. ഞങ്ങളുടെ ചെറുമകളെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ തകര്‍ന്നു. അവളെ നഷ്ടപ്പെട്ട വിഷമത്തില്‍ നിന്നും ഞങ്ങളൊരിക്കലും കരകയറില്ലെന്നും കുഞ്ഞിന്റെ മുത്തച്ഛനും മുത്തശ്ശിയും പ്രതികരിച്ചു. 2021 സെപ്റ്റംബര്‍ 20-നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ബ്രിസ്റ്റോള്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഒക്ടോബര്‍ 19 ന് മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് പിതാവ് കുഞ്ഞിനരികില്‍ തനിച്ചായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞിന്റെ തലയ്ക്ക് മാരകമായ മുറിവുകള്‍ കണ്ടെത്തിയിരുന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചതാണ് മുറിവുകളുണ്ടായതെന്നാണ് കണ്ടെത്തിയത്. ഈ കേസ് വളരെ സങ്കീര്‍ണ്ണമായ ഒരു അന്വേഷണമായിരുന്നു, ഇതിന് ആഴത്തിലുള്ള മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top