ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് ഇന്ന് പുറത്തിറക്കും

ദില്ലി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. 10,000 ഡോസാണ് പുറത്തിറക്കുന്നത്. ദില്ലിയിലെ ചില ആശുപത്രികളില്‍ തിങ്കളാഴ്ച മരുന്ന് നല്‍കും. മരുന്നിന് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നാണിത്. ഭൂരിഭാഗം കോവിഡ് ലക്ഷണങ്ങളെയും നിര്‍വീര്യമാക്കാന്‍ മരുന്നിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിനുള്ളിലെ വൈറസിന്റെ വളര്‍ച്ചയെ തടയും. ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും മരുന്ന് ഫലപ്രദമാണ്.

Top