ലക്‌നോ: പശു രക്ഷ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്.
പശു രക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. പശു രക്ഷയുടെ പേരില്‍ ബിജെപി കടുത്ത വിമര്‍ശനം നേരിടുമ്പോഴാണ് അതേ രാഷ്ട്രീയം ഗുജറാത്തില്‍ പയറ്റാന്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി തയാറെടുക്കുന്നത്.
ബിജെപി പശുവിനെ ആരാധിക്കുകയാണ്. എന്നാല്‍ അവയെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.