തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐഎം. നാളെ സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യും. വിശദീകരണം കേട്ട ശേഷം മാത്രമായിരിക്കും പ്രതികരണം.
തിരുത്തല്‍ വരുത്തണം എന്ന് നേരത്തെ ഉണ്ടായ സംഭവങ്ങളിലും സിപിഐഎം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നടപടി വേണമെന്ന് പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയത് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ്.
പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് തട്ടിക്കയറിയ സംഭവത്തില്‍ ജോസഫൈനെ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് വനിതാ കമ്മിഷന്‍ ആസ്ഥാനത്തേക്കായിരുന്നു മാര്‍ച്ച്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ് ജോസഫൈനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.