ന്യൂഡല്‍ഹി: സി പി എം കേരള ഘടകവുമായി അഭിപ്രായ ഭിന്നതയില്ലെന്ന് പോളിറ്റ്ബ്യൂറോ.
മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പി ബി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടതിലും മാധ്യമങ്ങളെ ഇറക്കി വിട്ടതിലും ഭിന്നതയില്ലെന്നും പോളിറ്റ്ബ്യൂറോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുമാറ്റത്തില്‍ സി പി എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നടന്ന സമാധാനയോഗത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് മുഖ്യമന്ത്രി ആക്രോശിച്ചത്.
മാധ്യമപ്രവർത്തകരെ ആരാണ് ഉള്ളിലേക്ക് കടത്തിവിട്ടതെന്ന് ഹോട്ടലിന്‍റെ മാനേജരോടു ആരാഞ്ഞശേഷമാണ് കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞത്.