കൊല്ലം: പാര്‍ട്ടി കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്നും വിഭാഗീയത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നുവെന്നും സിപിഐ സംഘടന റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം നിര്ജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ചില നേതാക്കള്‍ ദ്വീപുകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്നും പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും പാര്‍ട്ടിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.