ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ

geetha-gopinath

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് ഇത് സംബന്ധിച്ച് സൂചിപ്പിച്ചിട്ടുള്ളത്.

ഗീത ഗോപിനാഥിന്റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും, ചെലവു ചുരുക്കലിന്റെ പേരില്‍ പെന്‍ഷനും, ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയും അധികച്ചിലവാണെന്ന നിലപാട് അപകടകരമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

Top